നെടുമങ്ങാട്: ത്രിപുരയിൽ വിദ്യാഭ്യാസ രംഗത്തെ നവീന മാറ്റങ്ങൾക്ക് വഴിയൊരുക്കി ദേശീയ പുരസ്കാരത്തിന് അർഹനായ എലമെന്ററി എഡ്യൂക്കേഷൻ ഡയറക്ടർ നെടുമങ്ങാട് നെട്ട സുജി മൻസിലിൽ സാജു വഹീദിന് ജന്മനാടിന്റെ ആദരവ്. ത്രിപുര സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ കം ഡയറക്ടറി ഓഫ് എലമെന്ററി എഡ്യൂക്കേഷൻ ഡയറക്ടറായ സാജു വാഹിദിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖറിയാൽ പുരസ്‌കാരം സമർപ്പിച്ചത് നെടുമങ്ങാട് നെട്ടയിലെ വസതിയിൽ ബി.ജെ.പി നെട്ട വാർഡ് കമ്മിറ്റി ഒരുക്കിയ അനുമോദന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ.ജെ.ആർ പദ്മകുമാർ സാജു വാഹിദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. നെട്ട വാർഡ് ഇലക്ഷൻ ഇൻ-ചാർജ് സുനിൽ ലാൽ, നെട്ട വാർഡ് ബി.ജെ.പി സ്ഥാനാർഥി വിനോദിനി, എസ്.എൻ.ഡി.പി യോഗം നെട്ട ശാഖ പ്രസിഡന്റ് രാജീവ് ജി.എസ്, യുവമോർച്ച നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ടി.ആർ ജീവൻ, എസ്.സി മോർച്ച നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് തമ്പി തുടങ്ങിയവർ പങ്കെടുത്തു.