കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിലെ 136 വാർഡുകളിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഇന്ന് രാവിലെ 10 മുതൽ കിളിമാനൂർ ശ്രീലക്ഷ്മി ഒാഡിറ്റോറിയത്തിൽ നടക്കും.സംഗമത്തിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 15 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളും, ജില്ലാപഞ്ചായത്ത് പരിധിയിലെ 3 ഡിവിഷനുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പങ്കെടുക്കും.സംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കിളിമാനൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും ഇടതുപക്ഷജനാധിപത്യമുന്നണിയിലെ നേതാക്കൻമാരും സംഗമത്തിൽ പങ്കെടുക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ബ്ലോക്ക് ഡിവിഷൻ ജനറൽ സെക്രട്ടറി മടവൂർ അനിൽ അറിയിച്ചു.