വെഞ്ഞാറമൂട് : കൊവിഡ് നിയന്ത്രണങ്ങളിലും നിറം മങ്ങാതെ വെഞ്ഞാറമൂട് - വെമ്പായം മേഖലകളിൽ തൃക്കാർത്തിക ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രങ്ങളിലും വീടുകളിലും കാർത്തിക സന്ധ്യയ്ക്ക് ദീപങ്ങൾ തെളിച്ചു. മേഖലയിലെ പ്രധാന ക്ഷേത്രങ്ങളായ മാണിക്കോട് ശ്രീ മഹാദേവക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വേളാവൂർ ഭഗവതി ക്ഷേത്രം, കാവറ ഭഗവതി ക്ഷേത്രം, ആളുമാനൂർ മാടൻ നട, വലിയ വീട്ടിൽ മാടൻ നട, മംഗലത്തുകോണത്ത് മാടൻ നട, കൈതറ ദേവീക്ഷേത്രം, കോട്ടറവീട് ദേവീ ക്ഷേത്രം, കുതിരകുളം മഹാദേവ ഭദ്രകാളി ക്ഷേത്രം, ആലുന്തറ സുബ്രഹ്മണ്യ ക്ഷേത്രം, ആലുന്തറ ശാസ്താ ക്ഷേത്രം, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആഘോഷിച്ചു.