g

അഞ്ചൽ:ലഹരിമരുന്ന് കടത്തുന്നതിനിടെ യുവാക്കൾ പൊലീസ് പിടിയിലായി. ആയൂരിൽ നിന്നാണ് ലഹരി മരുന്നുമായി യുവാക്കളെ ചടയമംഗലം പൊലീസ് പിടികൂടിയത്. ആയൂർ കെ.എസ്.ഇ.ബി.യ്ക്ക് സമീപം വച്ചാണ് സംഭവം. ഇന്നോവാകാറിൽ നിന്ന് ഓട്ടോയിലേക്ക് ലഹരിവസ്തുക്കൾ മാറ്റുന്നതിനിടെയാണ് പട്രോളിംഗ് സംഘം ഇവരെ പിടികൂടിയത്. പുനലൂ‌ർ ഷിബു ഭവനിൽ ഷിബു, എഴുകോൺ ഇടയ്ക്കോട് ചരുവിളപുത്തൻവീട്ടിൽ ഷാജി, നിലമേൽ കരുന്തലക്കോട് ഷാജഹാൻ മൻസിലിൽ ഷിബു എന്നിവരാണ് പിടിയിലായത്. ചടയമംഗലം എസ്. ഷാജഹാൻ, സി.പി.ഒമാരായ കെ.അനീഷ് , നവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.