singing-ringing-tree

കാ​റ്റടിക്കുമ്പോൾ മണിനാദം മുഴക്കുന്ന 'വിൻഡ് ചൈമു'കൾ ഇന്ന് മിക്ക വീടുകളിലും സാധാരണമാണ്. കാ​റ്റു വീശുന്ന ദിശയിൽ തൂക്കിയിട്ടാൽ കർണ്ണാനന്ദകരമായ സംഗീതം പൊഴിക്കുന്ന ഇതിന്റെ ഒരു ഭീമൻ രൂപമാണ് യു.കെയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നു മീ​റ്ററോളം ഉയരത്തിൽ, ഗാൽവനൈസ് ചെയ്ത 320 സ്​റ്റീൽ പൈപ്പുകൾ 21 പാളികളിലായി പ്രത്യേക രീതിയിൽ ക്രമീകരിച്ച് നിർമ്മിച്ച ഈ സംഗീത ഉപകരണം ഓരോ തവണ കാ​റ്റു വീശുമ്പോഴും ആ പ്രദേശം മുഴുവൻ കേൾക്കാവുന്ന സുന്ദരമായ മണിനാദം മുഴക്കും!

ഒരു മരത്തിന്റെ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ നിർമ്മിതിക്ക് 'സിംഗിംഗ് റിംഗിംഗ് ട്രീ' എന്നാണു പേര്. ഇംഗ്ലണ്ടിലെ ലങ്കാ ഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിലാണ് ഈ മനോഹരമായ അനുഭവം ഒരുക്കിയിട്ടുള്ളത്.

ഈസ്​റ്റ് ലങ്കാഷെയർ എൻവയേൺമെന്റൽ ആർട്സ് നെ​റ്റ് വർക്കിന്റെ ഒരു പ്റോജക്ടിന്റെ ഭാഗമായി നിർമ്മിച്ച നാല് ശില്പങ്ങളിൽ ഒന്നാണിത്. ഈസ്​റ്റ് ലങ്കാഷെയറിലുടനീളം നവോത്ഥാനത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഘടനകൾ നിർമ്മിക്കുക എന്നതായിരുന്നു ആ പ്റോജക്ടിന്റെ ലക്ഷ്യം.

വാസ്തുശില്പികളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവർ ചേർന്നാണ് സിംഗിംഗ് റിംഗിംഗ് ട്റീ രൂപകൽപ്പന ചെയ്തത്. കാ​റ്റു വീശുമ്പോൾ ശബ്ദം പുറത്തുവരുന്ന രീതിയിൽ ഗാൽവനൈസ്ഡ് സ്​റ്റീൽ പൈപ്പുകൾ വ്യത്യസ്ത രീതിയിൽ മുറിച്ചും ക്റമീകരിച്ചുമാണ് ഇത് നിർമ്മിച്ചത്. അടിവശത്ത് ദ്വാരങ്ങളിട്ട്, നീളം അനുസരിച്ച് ട്യൂൺ ചെയ്തതാണ് ഓരോ പൈപ്പുകളും.

2007 ൽ ഈ നിർമ്മിതിക്ക് റോയൽ ഇൻസ്​റ്റി​റ്റിയൂട്ട് ഓഫ് ബ്റിട്ടീഷ് ആർക്കിടെ്റ്റകിന്റെ (റിബ) വാസ്തുവിദ്യാ മികവിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഇതിന്റെ ജനപ്റിയത തിരിച്ചറിഞ്ഞതോടെ 2017 മാർച്ചിൽ, അമേരിക്കയിലെ ടെക്സസിലുള്ള മാനർ പട്ടണത്തിനരികിൽ രണ്ടാമത്തെ സിംഗിംഗ് റിംഗിംഗ് ട്റീയും സ്ഥാപിക്കപ്പെട്ടു. രണ്ടിടത്തും ഈ അത്ഭുതസംഗീതം കേൾക്കാനും അനുഭവിക്കുന്നതിനുമായി നിരവധി സഞ്ചാരികളാണ് പ്റതിദിനം എത്തുന്നത്.