തിരുവനന്തപുരം: സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്‌കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് നോവലിസ്റ്റ് ഡോ.ജോർജ്ജ് ഓണക്കൂർ അർഹനായെന്ന് സാഹിതി ചെയർമാനും മുൻ മന്ത്രിയുമായ വി.സി.കബീറും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും അറിയിച്ചു. 51,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. ഈ മാസം അവസാനം അവാർഡ് തിരുവനന്തപുരത്ത് സമ്മാനിക്കും.