കിളിമാനൂർ: ഒന്നാംവിളയുടെ സമൃദ്ധമായ വിളവെടുപ്പിനുശേഷം രണ്ടാം വിളയ്ക്കായി പാടങ്ങളൊരുങ്ങി. വർഷങ്ങൾക്കുശേഷമാണ് രണ്ടാം വിള യഥാസമയത്ത് ഇറക്കാൻ കർഷകർക്ക് കഴിഞ്ഞത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവുമൊക്കെക്കൊണ്ട് ഒന്നാം വിള സമയത്തിനിറക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡിന് ശേഷം വന്നേക്കാവുന്ന ഭക്ഷ്യ ക്ഷാമം മുന്നിൽ കണ്ട് സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമിയിൽ നെൽകൃഷി ചെയ്ത പ്രദേശമാണ് കിളിമാനൂർ. നെൽകൃഷി മാത്രമല്ല മറ്റ് വിളകളുടെ കാര്യത്തിലും ഒന്നാമതായിരുന്നു.