general

ബാലരാമപുരം: കേരള ഫോട്ടോ ഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു )​ ഇടതുമുന്നണിക്ക് പിൻതുണ അറിയിച്ചു.ബാലരാമപുരം അവണാകുഴി സദാശിവൻ സ്മാരകത്തിൽ ചേർന്ന യോഗം സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗം അഡ്വ.എ.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വൈ.എസ് ബിനുകുമാർ,​ഏരിയ സെക്രട്ടറി നേമം സനൽ,​ സംസ്ഥാന കമ്മിറ്റിയംഗം പ്രകാശ് ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവീൺ സൂര്യ,​ലാലു,​ബൈജു,​വിമൽ,​ഗോപൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി പി.രാജേന്ദ്രകുമാർ,​എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എം.എച്ച്.സലീം,​ സുധാകരൻ എന്നിവർ സംബന്ധിച്ചു.