anusmaranam

ചിറയിൻകീഴ്:സി.പി.എം തിട്ടയിൽമുക്ക് ബ്രാഞ്ച് സെക്രട്ടറിയും, ബ്രാഞ്ച് അംഗവും, കെ.സി.ഇ.യു മുൻ ജില്ലാ പ്രസിഡന്റും,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന പി.രാജേന്ദ്രൻ നായരുടെ നാലാം ചരമവാർഷികം ആചരിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് ചിറയിൻകീഴ് പടനിലം ജംഗ്ഷനിലെ രാജേന്ദ്രൻ നായരുടെ സ്മ്യതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ,പി.മുരളി,ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ,കെ.മോഹനൻ,ജി.വിജയകുമാർ,ബ്രാഞ്ച് സെക്രട്ടറി ആർ.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.