ബാലരാമപുരം:കഴിഞ്ഞ അഞ്ച് വർഷമായി കൈത്തറിത്തൊഴിലാളികളെ സംരക്ഷിക്കുവാൻ ഒരു പാക്കേജ് പോലും നടപ്പിലാക്കാത്ത സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.യു.ഡി.എഫ് ബാലരാമപുരം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.വിനോദ് കോട്ടുകാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.എം.വിൻസെന്റ് ഡി പോൾ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ,കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ, യു.ഡി.എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ,ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,കൺവീനർ പുന്നക്കുളം ബിനു,ഹൈസിന് ലൂയിസ്,എ.അർഷാദ്,ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി എസ്.ഉദയകുമാർ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ വട്ടവിള വിജയകുമാർ,ആർ.രജ്ഞിത്ത്,ത്ര്യേസ്യാദാസ് എന്നിവർ സംബന്ധിച്ചു.