general

ബാലരാമപുരം:സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഐ.എൻ.ടി.യു.സി കല്ലിയൂർ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ടിന്റെ വിതരണോദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ നിർവഹിച്ചു.ഐ.എൻ.ടി.യു.സി കല്ലിയൂർ മണ്ഡലം പ്രസിഡന്റ് പെരിങ്ങമല ബിനു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.ജയൻ,​ പെരിങ്ങമല ദീപു എന്നിവർ പ്രസംഗിച്ചു.