nov30a

ആറ്റിങ്ങൽ:പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയ്ക്കുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ മുൻ മുഖ്യമന്ത്രി എത്തിയത് വേറിട്ട കാഴ്ചയായി.ഉമ്മൻ ചാണ്ടിയാണ് കഴിഞ്ഞ ദിവസം മുദാക്കൽ ഗ്രാമ പഞ്ചായത്ത് പള്ളിയറ വാർഡിൽ മത്സരിക്കുന്ന യു.ഡ‌ി.എഫ് സ്ഥാനാർത്ഥി ഇളമ്പ ഉണ്ണികൃഷ്ണനുവേണ്ടി എത്തിയത്.ഇളമ്പ പാലം ജംഗ്ഷനിൽ വാഹനത്തിൽ എത്തിയ ശേഷം സ്ഥാനാർത്ഥിയ്ക്കൊപ്പം വോട്ട് അഭ്യാർത്ഥിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയ്ക്കൊപ്പം കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ്,​രജനീഷ് പൂവക്കാടൻ,​സിന്ധുകുമാരി,​പള്ളിയറ മിഥുൻ എന്നിവരും ഉണ്ടായിരുന്നു.