kob-geroge

മണർകാട് : കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന മണർകാട് ചെറുകുന്നേൽ സി.സി.ജോർജ് (ജോർജ്കുട്ടി - 79) നിര്യാതനായി. മാളയേക്കലായ കൈതയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്. ഇന്റലിജൻസ് ബ്യൂറോ, ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് എന്നീ വിഭാഗങ്ങളിൽ ഇന്റലിജൻസ് ഓഫീസറായിരുന്നു. മികച്ച സേവനത്തിന് 1972 ൽ പ്രത്യേക മെഡൽ ലഭിച്ചു. കോട്ടയം കെ.നൈനാൻസ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്നു.ഭാര്യ: പി.സി സാറാമ്മ (റിട്ട. ട്രഷറി ഒഫീസർ) . മക്കൾ : ജയിംസ് സി.ജോർജ്, ജേക്കബ് സി.ജോർജ്, (ട്രഷറി, കോട്ടയം), വർഗീസ് സി.ജോർജ്, (ലേഖകൻ, മാതൃഭൂമി). മരുമക്കൾ: ആശ, (ഇൻഫന്റ് ജീസസ് ഗേൾസ് സ്‌കൂൾ, മണർകാട്) വെള്ളാനുവേലിൽ, മീനടം. സൗമ്യ, (ഗീവർഗിസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, കാരക്കോട്), വെള്ളൂക്കാട്ടിൽ, പിറവം. സന്ധ്യ, (ക്രോസ് റോഡ്‌സ് സ്‌കൂൾ, പാമ്പാടി) ലക്കിവില്ല, തിരുവനന്തപുരം.