തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന പാർട്ടി ഭാരവാഹികളെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. കോർപ്പറേഷൻ മുട്ടട വാർഡിൽ റിബലായി മത്സരിക്കുന്ന ലാലൻ, വെട്ടൂർ പഞ്ചായത്തിലെ 6ാം വാർഡിൽ കെ. പ്രേമദാസ്, 8ാം വാർഡിൽ അരുൺബാബു, സുനിൽകുമാർ. എസ്, ചെമ്മരുതി പഞ്ചായത്തിലെ 9ാം വാർഡിൽ രാജൻ.ജി, അണ്ടൂർക്കോണം പഞ്ചായത്തിലെ കൊയ്തൂർക്കോണം വാർഡിൽ അജയകുമാർ.വി, പറമ്പിൽപ്പാലം വാർഡിൽ പി.എം. ഷാജി, പാലച്ചിറ വാർഡിൽ റിബൽ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്ന അഫ്‌സൽ, പളളിച്ചൽ വാർഡിൽ സജി, ചെങ്കൽ പഞ്ചായത്തിൽ എസ്. ബൈജു, ഡി. ഷിബു, ശ്രീകുമാരൻ, വി. ജയ്‌സൺ, കാരോട് പഞ്ചായത്തിൽ എൻ. ധർമ്മരാജ്, എൻ. റസൽരാജ്, പി. നേശമണി, എം. ജോൺ, എസ്. ലീല, കുളത്തൂർ പഞ്ചായത്തിൽ എ. ജോൺബോസ്‌കോ, സെൽവരാജ് വിരാലി, അനിൽകുമാർ (ആറ്റുപുറം ഷാജി), എൻ. സുനിതകുമാരി, ശ്രീകണ്ഠൻ എ.കെ, ജോയി ഫിലിപ്പ്, എൻ. രാധാകൃഷ്ണൻ, കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള വാർഡിൽ ഉഷാകുമാരി, മലയിൻകീഴ് പഞ്ചായത്തിലെ വലിയറത്തല വാർഡിൽ വലിയറത്തല ഗോപൻ, തച്ചോട്ടുകാവ് വാർഡിൽ എ. പ്രസന്നകുമാർ, കോലിയക്കോട് ബ്ലോക്ക് ഡിവിഷനിൽ പുലന്തറ മണികണ്ഠൻ, അഴൂർ പഞ്ചായത്തിൽ എസ്. മധു, ചിലമ്പിൽ സുരേഷ്, ബി. മനോഹരൻ, വി.എസ്. ജനകലത, കുന്നത്തുകാൽ പഞ്ചായത്തിൽ സജികുമാർ, പാറശാല പഞ്ചായത്തിൽ ഗിരിജ, രാമചന്ദ്രൻ, ശാലിനി, വിജയകുമാർ, സുശീല, ലീല, പെരുങ്കടവിള പഞ്ചായത്തിൽ തോട്ടവാരം സനൽ, ബിനു, മാരായമുട്ടം രാജേഷ്, കാക്കണം മധു, സന്തോഷ് തത്തിയൂർ, വി. മണികണ്ഠൻ, മിനിപ്രസാദ് എന്നിവരെയാണ് പുറത്താക്കിയത്.