മലയിൻകീഴ് : തദ്ദേശ തിരഞ്ഞെടുപ്പിൽ മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ സംഗമവും പള്ളിച്ചൽ, മലയിൻകീഴ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളുടെ കൺവെൻഷനും മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. കെ.പി.സി.സി നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. മര്യപുരംശ്രീകുമാർ, ആർ.വി. രാജേഷ്, എം. മണികണ്ഠൻ, എ.ബാബുകുമാർ, എം.ആർ. ബൈജു, എ.കെ. ശശി, ശ്യാംകുമാർ, ശശിധരൻനായർ, എസ്. ശോഭനകുമാരി, വി.ആർ. രമാകുമാരി, എൽ. അനിത, ഗോപകുമാർ എന്നിവർ സംസാരിച്ചു. മലയിൻകീഴ് ജംഗ്ഷനിൽ നിന്ന് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളും നേതാക്കളും ചേർന്ന് ഉമ്മൻചാണ്ടിയെ സ്വീകരിച്ചശേഷമാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.