തിരുവനന്തപുരം: തിരഞ്ഞെടുപ്പ്,ക്രിസ്മസ്, പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വില്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.വി.ഏലിയാസ് അറിയിച്ചു. ജനവരി രണ്ടുവരെ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് നടക്കും. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. അതിർത്തിയിലൂടെയുള്ള കടത്ത് തടയുന്നതിന് ബോർഡർ പട്രോളിംഗും ശക്തമാക്കി. പൊതുജനങ്ങൾക്ക് വിവരം കൺട്രോൾ റൂമിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഫോൺ: ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം 18004251727): 0471 2473149,എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 0471 2470418,എക്‌സൈസ് സർക്കിൾ ഓഫിസ്:0471 2348447,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ: 9400069403.