തിരുവനന്തപുരം: അസോസിയേഷൻ ഓഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ളയെ തിരഞ്ഞെടുത്തു.
കൊച്ചി അമൃത ഹോസ്പിറ്റലിലെ അഡിഷണൽ മെഡിക്കൽ സൂപ്രണ്ടായ ഡോ. പി. ബി. രാജേഷാണ് ജനറൽ സെക്രട്ടറി. കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ,കോഴിക്കോട് ആസ്റ്റർ മിംസ് ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിലെ ചീഫ് ഫിനാൻസ് മാനേജർ മുരളീധര കൈമൾ,കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ക്ലസ്റ്റർ ഹെഡ് രാജീവ് രാജൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
മീഡിയ, ഗവൺമെന്റ് റിലേഷൻസ് കോഓർഡിനേറ്ററായി കിംസ് കാൻസർ സെന്ററിലെ ഹെൽത്ത് ഇൻഷ്വറൻസ് വിഭാഗത്തിലെ രശ്മി ഐഷയെയും സി.ജി.എച്ച്.എസ്, ഇ.എസ്.ഐ, ഇ.സി.എച്ച്.എസ് കോഓർഡിനേറ്ററായി കോർപ്പറേറ്റ് ക്രെഡിറ്റ്, കിംസ്‌ഹെൽത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജർ ബി. ശശിയെയും തിരഞ്ഞെടുത്തു.
സൺമെഡിക്കൽ റിസർച്ച് സെന്റർ സി.എം.ഡി ഡോ. പ്രതാപ് വർക്കി, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, കിംസ് ഹെൽത്ത് ഗ്രൂപ്പ് സി.ഒ.ഒ ജെറി ഫിലിപ്പ്, കിംസ് ഹെൽത്ത് മാർക്കറ്റിംഗ് ഗ്രൂപ്പ് ഹെഡ് വൈ. ആർ.വിനോദ്, തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. കെ. എസ്. സന്ധ്യ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.