പൂവാർ: പൂവാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് (കാലായിത്തോട്ടം) യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാലായിത്തോട്ടം വാർഡ് സ്ഥാനാർത്ഥി പി.വി.ഷീജ,മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.എസ്. ഷിനു,പാറശാല ബ്ലോക്ക് പഞ്ചായത്ത് അരുമാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പി.കെ.സാംദേവ്, മര്യാപുരം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി സി. ലാലി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. മുരുകൻ,പ്രവാസി കോൺഗ്രസ് കോവളം മണ്ഡലം പ്രസിഡന്റ് അരുമാനൂർ സജീവ്,രണ്ടാം വാർഡ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ എ.രാജീവ്,വാർഡ് പ്രസിഡന്റ് മണ്ണർവിളാകം സുനിൽകുമാർ, മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദ്ദനൻ നായർ, കോർഡിനേറ്റർ തേരുമ്മൽ കല തുടങ്ങിയവർ പങ്കെടുത്തു.