നാഗർകോവിൽ: ശുചീന്ദ്രത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന ആളിന് ഗുരുതര പരിക്കേറ്റു. പറക്കൈ സ്വദേശി മുരുകന്റെ മകൻ അഭിനേഷ് (19) ആണ് മരിച്ചത്. അർജുൻ (18) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ബൈക്ക് ഓടിച്ചത് അഭിനേഷ് ആയിരുന്നു. ഇരുവരും വീട്ടിലേക്ക് വരുമ്പോൾ പറക്കൈ ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം തെറ്റി എതിരെവന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിനേശിന്റെ ജീവൻ രക്ഷിക്കാനായില്ല.