g-haridasannair

വർക്കല: എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കാപ്പിൽ കണ്ണമ്മൂട് പനനിന്ന വിളയിൽ (റീത്താസദനം) ജി.ഹരിദാസൻ നായർ (71) നിര്യാതനായി. തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. വർക്കലയിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന ഹരിദാസൻനായർ ആദ്യകാല അമച്വർ നാടക നടനുമാണ്. പാറയിൽ കയർസഹ.സംഘം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വർക്കല ഗ്രൂപ്പ്, കാപ്പിൽ മേജർ ശിവക്ഷേത്രം, ദേവിക്ഷേത്രം എന്നിവയുടെ അഡ്വൈസറി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറിയുമായിരുന്നു. ഭാര്യ: ശ്രീവത്സല (റീത്ത). മക്കൾ: ലൗലി (അദ്ധ്യാപിക,എൻ.എസ്.എസ് യു.പി.എസ്, മുഖത്തല), വിഷ്ണുമോഹൻ (ടെക്നോപാർക്ക്). മരുമക്കൾ: ബി.ഷൈൻ (എ.എസ്.ഐ വർക്കല പൊലീസ് സ്റ്റേഷൻ), ആര്യ എസ് നായർ. സഞ്ചയനം: ഡിസംബർ 4 രാവിലെ 8 മണിക്ക്.