പഴയങ്ങാടി: വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ്.പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് 45.39 ഗ്രാം എം.ഡി.എം.എ ,42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപിന്റെയും നേതൃത്വത്തിൽ എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വഡിലെ അംഗം സിവിൽ എക്സൈസ് ഓഫീസർ രജിരാഗ് എന്നിവരാണ് പ്രതിയെ കുടുക്കിയത്. പ്രിവന്റീവ് ഓഫീസർ വി.സി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യംരാജ്, വനിത സി.ഇ.ഒ. ഷൈന എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് ശേഖരണം പിടികൂടിയത്.