നെയ്യാറ്റിൻകര : രാജസ്ഥാനിൽ ബിഎസ്എഫ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ആറാലുംമൂട് ബ്‌ളോക്ക് ലെയിൻ റസിഡൻസ് അസോസിയേഷനിലെ അമൃതത്തിൽ കെ. ജയൻ (56) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് തിരുവനന്തപുരത്തെ ബിഎസ്എഫ് ആസ്ഥാനത്ത് പൊതു ദർശനത്തിനുവച്ച ശേഷം രാത്രിയോടെ വീട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഭാര്യ ഷീജ. മക്കൾ :മീനു എസ് .ജയൻ, അമൃത എസ്. ജയൻ, അനുജ എസ്. ജയൻ. സഞ്ചയനം ഡിസംബർ ഏഴിന് രാവിലെ 9ന്.