വെള്ളറട: യു.ഡി.എഫ് കുന്നത്തുകാൽ ജില്ല ഡിവിഷൻ സ്ഥാനാർത്ഥി മാരായമുട്ടം എം.എസ്. അനിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥി അജേഷ്, പഞ്ചായത്തിലെ 21 യു.ഡി.എഫ് സ്ഥാനാർത്ഥികളെയും യോഗത്തിൽ പരിചയപ്പെടുത്തി. കുന്നത്തുകാൽ മണ്ഡലം പ്രസിഡന്റ് അഡ്വ. രാജരാജസിംഗ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കാരക്കോണം ഗോപൻ, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ പാറശാല സുധാകരൻ,കൊറ്റാമം വിനോദ്, ആനാവൂർ മണ്ഡലം പ്രസിഡന്റ് വിനു, ബ്ളോക്ക് സെക്രട്ടറിമാരായ സത്യദാസ്, റെജി, ജയപ്രസാദ്, തത്തലം രാജു, മണവാരി ശശിധരൻ, ഷാജി വിൽസന്റ്, മണവാരി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.