തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം റീജിയണൽ ഓഫീസിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാം ശാഖകളിലും ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. കേരള ബാങ്ക് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ റീജിയണൽ ഓഫീസിൽ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ ജനറൽ മാനേജർ,കെ.മോഹനൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഇ.ഫിലിപ്പ്, റെജുല ബീവി,ഡി.ഗീതാകുമാരി, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ശാഖകളിൽ നടന്ന സംഗമത്തിൽ ഇടപാടുകാരെ ആദരിച്ചു.