പാലോട്: ജില്ലാ പഞ്ചായത്ത് പാലോട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സോഫി തോമസിന്റെ പര്യടന പരിപാടി ആരംഭിച്ചു. പനങ്ങോട് നിന്നാരംഭിച്ച പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് നിസാർ മുഹമ്മദ് സുൽഫി, ആർ.എസ്.പി നേതാവ് ജെ. ബാബു, കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, ശ്രീകുമാർ, അരുൺ രാജൻ, ബി.എൽ. കൃഷ്ണപ്രസാദ്, പത്മാലയം മിനിലാൽ, ചന്ദ്രശേഖരപിള്ള, ബി. സുശീലൻ. ബ്ലോക്ക്,വാർഡ് തല സ്ഥാനാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.