തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് സീസണിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് പ്രതിദിനം രണ്ടായിരം ഭക്തരെ അനുവദിച്ചേക്കും. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ ഭക്തരുടെ എണ്ണത്തിൽ ധാരണയായതായി സൂചനയുണ്ട്. മുഖ്യമന്ത്രിമായി ചർച്ച നടത്തിയ ശേഷം ഔദ്യോഗിക തീരുമാനം ഇന്നുണ്ടായേക്കും. ദേവസ്വം ബോർഡ് 10000പേരെ അനുവദിക്കണമെന്ന് നിർദ്ദേശം മുന്നോട്ട് വച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് എണ്ണം കുറയ്ക്കാൻ തീരുമാനമായെന്നറിയുന്നു.