prathy

ഓയൂർ: മരുതമൺപള്ളിയിൽ വധശ്രമ കേസിൽ ജാമ്യത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കനെ വീട് കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. മീയണ്ണൂർ മലേവയൽ ചരുവിള വീട്ടിൽ നൗഫലി (32) നെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. അയൽക്കാരനായ ജലജനെ നടുറോഡിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയായ മരുതമൺപള്ളി പൊയ്ക വിള വീട്ടിൽ സേതുരാജി (55)നെയാണ് കഴിഞ്ഞ മാസം 18 ന് വീടുകയറി വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ ജലജൻ, തിലജൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് നാല് പേരെക്കൂടി പിടികൂടാനുണ്ടെന്ന് ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ പറ‌ഞ്ഞു.