covid

തിരുവനന്തപുരം : വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നിന് ശേഷം കൊവിഡ് രോഗികളാകുന്നവർക്കും നിരീക്ഷണത്തിൽ പോകേണ്ടിവരുന്നവർക്കും പോസ്റ്റൽ ബാലറ്റ് പ്രായോഗികമല്ലാത്തതിനാൽ ഇക്കൂട്ടർക്ക് പോളിഗിന്റെ അവസാന മണിക്കൂറിൽ ബൂത്തിൽ നേരിട്ടെത്തി വോട്ടുരേഖപെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ അറിയിച്ചു. അഞ്ചുമണിക്ക് ശേഷം വരി നിൽക്കുന്ന മറ്റുവോട്ടർമാരെല്ലാം പോളിംഗ് ബൂത്തിൽ നിന്നും മടങ്ങിയ ശേഷം. ബൂത്തിലുള്ള പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും പി.പി.ഇ കിറ്റ് ധരിക്കും. ഇതിന് ശേഷമാണ് സ്‌പെഷ്യൽ വോട്ടർമാരെ പ്രവേശിപ്പിക്കുന്നത്. ബൂത്തിനുള്ളിലെ മറ്റെല്ലാവരും കിറ്റ് ധരിച്ചിട്ടുള്ളതിനാൽ വോട്ടർക്ക് പി.പി.ഇ വേണമെന്ന നിർബന്ധമല്ല. ബൂത്തിനുള്ളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാർ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ മുഖാവരണം മാറ്റി കാണിക്കണം.