voting-machine

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനും ,വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ പേര് പതിക്കലിനും സമയക്രമം നിശ്ചയിച്ചു.

ഡിസംബർ എട്ടിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാളെയും മറ്റന്നാളുമായി നടക്കും. വോട്ടിംഗ് യന്ത്രം അതാത് ജില്ലാ കളക്ടർമാരിൽ നിന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ സ്വീകരിക്കും. ഡിസംബർ നാല്, അഞ്ച് തിയതികളിൽ വോട്ടിംഗ് യന്ത്രത്തിൽ കാന്റിഡേറ്റ് സെറ്റിംഗ് . 7ന് വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.ഡിസംബർ 10ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം നാല്, അഞ്ച് തിയതികളിൽ നടക്കും. കാന്റിഡേറ്റ് സെറ്റിംഗ് ഡിസംബർ ആറ്, ഏഴ് തിയതികളിൽ. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും ഡിസംബർ ഒൻപതിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.ഡിസംബർ 14ന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഡിസംബർ എട്ട്, ഒൻപത് തിയതികളിൽ . ഡിസംബർ 10, 11 തിയതികളിൽ കാന്റിഡേറ്റ് സെറ്റിംഗ്. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും 13ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.