വള്ളികുന്നം: എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ സ്ഥാപക മാനേജർ പുതുക്കാട് കെ.പി. കൃഷ്ണൻ വൈദ്യന്റെ മകളും പരേതനായ റിട്ട. ഡി.ടി.ഒ പി. രാമരാജന്റെ ഭാര്യയുമായ എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ മാനേജരും റിട്ട. അദ്ധ്യാപികയുമായ ജി. ലീലാദേവിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സ്വവസതിയായ പുതുക്കാട്ട് വൃന്ദാവനം വീട്ടുവളപ്പിൽ. മക്കൾ: ആർ.എൽ. ലേഖ. (റിട്ട. കോർപ്പറേഷൻ ലൈബ്രേറിയൻ, തിരുവനന്തപുരം), ആർ.എൽ. ലത. മരുമക്കൾ: വി.എൻ. ചന്ദ്രൻ (റിട്ട. എയർപോർട്ട് ഡയറക്ടർ, തിരുവനന്തപുരം). റോബി കാമ്പിശ്ശേരി (റിട്ട. അസോ. പ്രൊഫസർ, കുസാറ്റ്).