തിരുനെല്ലിയിലേയ്ക്കുള്ള വനപാതയിൽ കാട്ടു നെല്ലിയ്ക്കകൾ ഇപ്പോൾ സുലഭമാണ്. ചെറുതും മധുരമുള്ളതുമായ നെല്ലിയ്ക്കയാണ് , ഗോത്രവിഭാഗക്കാർ ഉൾക്കാട്ടിൽ നിന്ന് ശേഖരിച്ച് യാത്രികർക്ക് നൽകുന്നത്. കടകളിൽ കിട്ടുന്ന വലിയ നെല്ലിയ്ക്കയുടെ ചന്തമൊന്നുമില്ലെങ്കിലും വിശ്വസിച്ച് കഴിക്കാം. വളവും കീടനാശിനിയുമൊന്നും ഈ നെല്ലിക്കയുടെ ഏഴ് അയൽവക്കത്ത് പോലും ചെന്നിട്ടുണ്ടാവില്ല. മനുഷ്യ ഇടപെടലുകൾ ഇനിയും എത്തിയിട്ടില്ലാത്ത കാടിന്റെ പോഷകങ്ങൾ ആവോളമുണ്ട് മധുരിയ്ക്കുന്ന ഈ നെല്ലിക്കകളിൽ. തിരുനെല്ലി എന്ന സ്ഥലനാമവും ക്ഷേത്രവും ഐതിഹ്യവുമെല്ലാം നെല്ലിമരത്തോടും ചേർന്നു നിൽക്കുന്നു.