ck
കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്രസ്മൃതി സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: കർഷകർക്കായി രാജ്യത്തു തന്നെ ആദ്യമായി ക്ഷേമനിധി ബോർഡ് രൂപീകരിച്ചത് ഇടതുമുന്നണി സർക്കാരാണെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.

കർഷക ക്ഷേമവും ആദിവാസി ക്ഷേമവും ഉറപ്പ് വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. വയനാട് ജില്ല വേണമെന്ന ആവശ്യം അംഗീകരിച്ചത് 1980ൽ ഇടതുമുന്നണി സർക്കാരാണ്. സർക്കാർ തലത്തിൽ കോളേജ് ഇല്ലാതിരുന്ന വയനാട്ടിൽ രണ്ട് കോളേജുകളും ഒരു യൂണിവേഴ്‌സിറ്റിയും അനുവദിച്ചതും എൽ ഡി എഫ് സർക്കാർ തന്നെ. കഴിഞ്ഞ 40 വർഷത്തെ വയനാടിന്റെ ചരിത്രം വിലയിരുത്തിയാൽ 23 കൊല്ലം ഭരിച്ച സർക്കാരിനേക്കാൾ 17 കൊല്ലം ഭരിച്ച എൽ.ഡി.എഫ് സർക്കാരിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്രസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു. ജനതാദൾ ജില്ലാ സെക്രട്ടറി എൻ.ഒ.ദേവസ്യ, ജോസ് മാണിശ്ശേരി, കെ.കെ.ബേബി, ടി.എസ്.ജോർജ്, അഡ്വ.ടി.ജെ.ആന്റണി, അഡ്വ.ജോസഫ് സക്കറിയാസ്, കെ.വി.മാത്യൂ, കെ.വി.കുര്യാക്കോസ്, അഡ്വ. ഈശോ ഉമ്മൻ, ടോം ജോസ്, സജയൻ മാത്യൂ, കുര്യൻ ജോസഫ്, ടി.ഡി.മാത്യൂ, ജോസ് തോമസ്, ടി.എം.നിഷാദ്, കെ.ഡി. ജോസ്, ചാണ്ടി മാത്യു, എൻ.ഷാഫി, സി.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.