കൽപ്പറ്റ: പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, തൊഴിൽദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ പഞ്ചായത്ത് തലങ്ങളിൽ 5ന് ധർണ സംഘടിപ്പിക്കും.

ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി പി ആലി അദ്ധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, പി എൻ ശിവൻ, ടി എ റെജി, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, സി എ ഗോപി, മോഹൻദാസ് കോട്ടകൊല്ലി, പി എം ജോസ്, ശ്രീനിവാസൻ തോവരിമല, കെ എം വർഗീസ്, സി സി തങ്കച്ചൻ, ഷൈനി ജോയ്, ജിനി തോമസ്, ഏലിയാമ്മ മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.