സുൽത്താൻ ബത്തേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമയി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി നഗരസഭയിൽ എൽ.ഡി.എഫിൽ സീറ്റ് ധാരണയായി. അതേസമയം, യു.ഡി.എഫിൽ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്.
നിലവിലുള്ള അവസ്ഥ തുടരുന്ന തരത്തിലാണ് ഇടതുമുന്നണിയിലെ സീറ്റ് ധാരണ. ആകെയുള്ള 35 സീറ്റിൽ സി.പി.എം 28 സീറ്റിൽ മത്സരിക്കും. മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ട് സീറ്റുകൾ നീക്കിവെച്ചു. സി.പി.ഐ ഒരു സീറ്റിലാണ് മത്സരിക്കുക. സി.പി.ഐ സ്വതന്ത്രനു പുറമെ ഐ.എൻ.എൽ, എൻ.സി.പി, ജനതാദൾ എസ് എന്നിവർക്കായി നൽകിയ മറ്റ് മൂന്ന് സീറ്റുകളിലും ഇടത് സ്വതന്ത്രരായിരിക്കും.
എൽ.ഡി.എഫിൽ ചില ഡിവിഷനുകളിൽ സ്ഥാനാർത്ഥി നിർണയവും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇരു മുന്നണികളിൽ ജനറൽ സീറ്റുകൾക്കു വേണ്ടിയാണ് പ്രധാന മത്സരം. എൻ.ഡി.എ യിലെ സീറ്റ് ധാരണയും അവസാനഘട്ടത്തിലാണ്.