അങ്കത്തട്ടിലേക്ക്
#
വാർഡുകൾ 28
അഡ്‌ലെയ്ഡ്
അമ്പിലേരി
ചാത്തോത്ത് വയൽ
സിവിൽ സ്റ്റേഷൻ
എടഗുനി
എമിലി
എമിലി തടം
ഗവ. ഹൈസ്കൂൾ
ഗ്രാമത്ത് വയൽ
കൈനാട്ടി
കന്യാഗുരുകുലം
മടിയൂർക്കുനി
മണിയങ്കോട്
മരവയൽ
മുനിസിപ്പൽ ഒാഫീസ്
മുണ്ടേരി
നെടുങ്കോട്
ഒാണിവയൽ
പളളിത്താഴെ
പെരുന്തട്ട
പുളിയാർമല
പുൽപ്പാറ
പുതിയ ബസ് സ്റ്റാന്റ്
പുത്തൂർവയൽ
പുത്തൂർവയൽ ക്വാറി
റാട്ടക്കൊല്ലി
തുർക്കി
വെളളാരംകുന്ന്
#
കക്ഷിനില
എൽ.ഡി.എഫ് 15
യു.ഡി.എഫ് 13
#
എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറി മാറി തുണയ്ക്കുന്നതാണ് കൽപ്പറ്റയിലെ പതിവ്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരം ഇടത് മുന്നണിയുടെ കൈകളിൽ ഭദ്രമായിരുന്നു. കൽപ്പറ്റ ഗ്രാമ പഞ്ചായത്തായപ്പോഴും മുനിസിപ്പാലിറ്റിയായപ്പോഴും ആ നില തുടർന്നു. 2010ൽ ജനതാദൾ മുന്നണി വിട്ടപ്പോൾ കോട്ടയ്ക്ക് വിള്ളൽ വീണു. ജനതാദളിന് ജില്ലയിൽ സ്വാധീനമുളള മേഖലയാണ് കൽപ്പറ്റ നഗരം.
ജില്ലയിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് കൽപ്പറ്റ. 2010ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാദൾ എൽ.ഡി.എഫിനൊപ്പമായിരുന്നില്ല. അന്ന് ഇടത് മുന്നണിക്ക് ലഭിച്ചത് ഏഴ് സീറ്റ് മാത്രം. 2015ലെ തിരഞ്ഞെടുപ്പിലും ഇടത് മുന്നണി പരാജയപ്പെട്ടു. മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ ഇടത് മുന്നണിയിലെ അഡ്വ: പി.ചാത്തുക്കുട്ടി പ്രഥമ ചെയർമാനായി. തുടർന്ന് രണ്ട് തവണ ഇടത് മുന്നണി തന്നെ അധികാരമേറി. എന്നാൽ തുടർന്നുളള വർഷങ്ങളിൽ യു.ഡി.എഫിനായിരുന്നു അവസരം. അങ്ങനെ യു.ഡി.എഫിലെ പി.പി.ആലി ചെയർമാൻ പദവിയിലെത്തി. തുടർന്ന് എ.പി. ഹമീദും ഉമൈബ മൊയ്തീൻകുട്ടിയും ബിന്ദു തോമസും ചെയർമാൻ പദവി അലങ്കരിച്ചു.
ഇതിനിടെ എൽ.ജെ.ഡി അംഗങ്ങളുടെയും വിമത കോൺഗ്രസ് അംഗത്തിന്റെയും പിന്തുണയോടെ ഏപ്രിൽ മാസത്തിൽ ഭരണം ഇടത് മുന്നണി പിടിച്ചെടുത്തു.സി.പി.എമ്മിലെ സനിത ജഗദീഷ് ചെയർപേഴ്സണും എൽ.ജെ.ഡിയിലെ ഡി.രാജൻ വൈസ് ചെയർമാനുമായി. അതുവരെ 15 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന്റെ നില 13 ആയി ചുരുങ്ങി.
#
കൽപ്പറ്റ നഗരസഭയിൽ നടന്നത് വികസന മുരടിപ്പ്
തുടർച്ചയായ ഏഴര വർഷക്കാലം യു.ഡി.എഫ് കൽപ്പറ്റ നഗരസഭയുടെ ഭരണത്തിൽ ഉണ്ടായിരുന്ന കാലത്ത് കൽപ്പറ്റയുടെ പിന്നോക്കാവസ്ഥ മാറി. കുടിവെളള പദ്ധതിപൂർത്തീകരിച്ചു. പുതിയ ബസ് സ്റ്റാന്റ്,ജനറൽ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റോഡുകൾ എന്നിവയൊക്കെ പൂർത്തീകരിച്ചു. വീണ്ടും അധികാരത്തിലേറി രണ്ടര വർഷക്കാലം നല്ല നിലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജനതാദൾ വിട്ട് പോയത്. കൽപ്പറ്റയിൽ ഇപ്പോൾ നടക്കുന്നത് വികസന മുരടിപ്പാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. പുതിയ പദ്ധതിയൊന്നും നടപ്പിലാക്കിയില്ല. എല്ലാ പ്രവർത്തികളിലും അഴിമതി. ഭരണത്തിന് നല്ല നേതൃത്വമില്ല. 25 കോടിയുടെ ടൗൺ നവീകരണത്തിന്റെ ഒരു പ്രൊജക്ട് യു.ഡി.എഫ് ഭരണ സമിതി തയ്യാറാക്കിയിരുന്നു.ഭരണമാറ്റത്തോടെ അത് നിർത്തിവച്ചു.
പി.പി. ആലി
പ്രതിപക്ഷ നേതാവ്
#
കൽപ്പറ്റ നഗരത്തിന്റെ മുഖച്ഛായ മാറ്റി
ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നവീകരണ പ്രവർത്തിയാണ് രണ്ടര വർഷം കൊണ്ട് എൽ.ഡി.എഫ് ഭരണ സമിതി നടത്തിയത്. നഗര നവീകരണത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 840 ഭവനരഹിതർക്ക് വീടുകൾ നൽകി .ഗ്യാസ് ക്രിമിറ്റേറിയം പ്രവർത്തന സജ്ജമാക്കി. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു. മാലിന്യ പ്ളാന്റ് ഒരു മാസത്തിനുളളിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാക്കും. പ്രളയത്തിൽ തകർന്ന മുഴുവൻ റോഡുകളും നന്നാക്കി. തോട് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ ഹൈടെക്കാക്കി.അംഗൺവാടികളും നവീകരിച്ചു. രണ്ടര വർഷം മാത്രമെ ഇൗ ഭരണ സമിതിക്ക് പ്രവർത്തിക്കാൻ സമയം കിട്ടിയിട്ടുളളു. ഇൗ ചുരുങ്ങിയ കാലം കൊണ്ട് വിപ്ളവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ഇടുങ്ങിയ നഗരത്തിന് വീതി കൂട്ടി ഡ്രെയ്നേജ് പണിത് നടപ്പാതകളും നിർമ്മിച്ചു. ജില്ലാ ആസ്ഥാനം മനോഹരമായ ഒരു നഗരമാക്കാനാണ് ഭരണ സമിതി ശ്രമിക്കുന്നത്.
സനിത ജഗദീഷ്
ചെയർപേഴ്സൺ
#
ദീർഘകാലം കൽപ്പറ്റ പഞ്ചായത്തായിരുന്നു. കല്ലങ്കോടൻ കുഞ്ഞഹമ്മദ് ഹാജിയെ നോമിനേറ്റഡ് പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രഥമ പ്രസിഡന്റും ഇദ്ദേഹമായിരുന്നു.അത് കഴിഞ്ഞ് എം.കെ.ജിനചന്ദ്രൻ പ്രസിഡന്റായി. തുടർന്ന് പി.എം. പത്മനാഭൻ, അഡ്വ: വി.എ. മത്തായി, കല്ലങ്കോടൻ അബ്ദുൾ റഹിമാൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഇരുന്നു.1 985ൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയായി. കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ പ്രഥമ ചെയർമാൻ എൽ.ഡി.എഫിലെ അഡ്വ: പി.ചാത്തുക്കുട്ടിയായിരുന്നു. ടി.എസ്.രാധാകൃഷ്ണൻ, നിർമ്മല വിജയൻ, പി.പി. ആലി, എ.പി. ഹമീദ്, ഉമൈബ മൊയ്തീൻകുട്ടി, ബിന്ദു തോമസ് എന്നിവർ കൽപ്പറ്റ നഗര സഭയുടെ അദ്ധ്യക്ഷ പദവിയിലിരുന്നിട്ടുണ്ട്.