മാനന്തവാടി: മാനന്തവാടി അമ്പുകുത്തിയിലെ വനം വകുപ്പ് ഔഷധതോട്ടത്തിന്റെ പരിസരത്ത് കടന്നൽ കൂട്ടമിളകി. പ്രദേശവാസികൾക്കും, യാത്രക്കാർക്കുമടക്കം നിരവധി പേർക്ക് കുത്തേറ്റു.11 ഓളം പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. പ്രദേശവാസികളും അല്ലാത്തവരുമായ ജബ്ബാർ (50), കരീം(45), നിഖിൽ(35), ശെൽവൻ(45), സനൽ(40), ഷമീർ(44), സൈഫുദ്ദീൻ(28), മുരളി(48), ചന്ദ്രൻ(38), ബാലൻ(60), ഋതുവർണ്ണ(13) എന്നിവരാണ് ചികിത്സ തേടിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേരെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ല.