കേണിച്ചിറ: കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഇൻസ്‌പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊതുജനത്തിന് സ്‌റ്റേഷനിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. പരാതിക്കാർ പരമാവധി ഓൺലൈൻ സംവിധാനമോ, സ്‌റ്റേഷന് പുറത്തുള്ള പരാതിപ്പെട്ടിയോ പരാതി നൽകാനും മറ്റുമായി ഉപയോഗിക്കണമെന്ന് സ്‌റ്റേഷൻ അധികൃതർ അറിയിച്ചു. ഇൻസ്‌പെക്ടർക്ക് ഇന്നലെയാണ് ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സ്‌റ്റേഷനിലെ 14 ഉദ്യോഗസ്ഥർ സ്വയം നീരീക്ഷണത്തിൽ പോയിരിക്കുകയാണ്. ശേഷമുള്ള 18 ഓളം ഉദ്യോഗസ്ഥർ സ്‌റ്റേഷൻ പ്രവർത്തനം തടസ്സപ്പെടാതെ സേവനം ചെയ്യും. സ്‌റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം നിലവിൽ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.