പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 16 വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ മദ്ധ്യവയസ്‌ക്കനെതിരെ പടിഞ്ഞാറത്തറ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തെങ്ങുംമുണ്ട സ്വദേശി തോടൻ മൊയ്തൂട്ടിക്കെതിരെയാണ് രണ്ട് പോക്‌സോ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇയാൾ വേറെയും കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തതായി സൂചനയുണ്ട്. ഇയാൾ ഒളിവിലാണ്. പൊലീസ് അന്വേഷണം നടത്തിവരുന്നു.