h
കവിയ്ക്കൽ തറവാടിന് മുന്നിൽ ഇപ്പോഴത്തെ താമസക്കാരിയായ പ്രേമവല്ലി

ചേകാടി: ഏഴ് തലമുറകൾ ജനിച്ച് വളർന്ന വീട് നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും പഴമയുടെ പ്രൗഢിയോടെ നിൽക്കുകയാണ് വയനാട് ചേകാടിയിൽ. മുന്നൂറിൽപ്പരം വർഷത്തെ ചരിത്രം പേറുന്ന കവിയ്ക്കൽ തറവാട് അതിജീവനത്തിന്റെ നിത്യ സ്മാരകം കൂടിയാവുകയാണ്. വൈക്കോൽ മേഞ്ഞ വീടിന്റെ മച്ചിലെ മരത്തിനും ഭിത്തിക്കും 'കാരിരുമ്പിന്റെ കരുത്താണെന്ന് പറയാം. മേൽക്കൂരയിലെ വൈക്കോൽ വർഷത്തിൽ പുതുക്കിമേയണമെന്ന് മാത്രം. ഏകദേശം ഒരു മീറ്ററോളം കനത്തിൽ മണ്ണ് കുഴച്ച് ചെത്തി മിനുക്കിയെടുത്തുണ്ടാക്കിയതാണ് ഭിത്തി. പൂട്ടും താക്കോലുമില്ലാത്ത കാലത്തെ നിർമ്മിതിയായതിനാൽ മരം ഉപയോഗിച്ചുണ്ടാക്കിയ താഴിലാണ് വാതിലിന്റെ അടച്ചുറപ്പ്. പരിപാലിക്കുക പ്രയാസമാണെങ്കിലും വീടകം "എയർ കണ്ടീഷനെ " വെല്ലും. ഇളമുറക്കാരനായ രാജനും പ്രേമവല്ലിയും മക്കളും പേരക്കുട്ടികളുമാണ്‌ തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാർ.