കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 105 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 98 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7 പേർ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയവരാണ്. 105 പേർ രോഗമുക്തി നേടി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 6940 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ മരിച്ചത് 55 പേർ. നിലവിൽ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 432 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗബാധിതർ
മേപ്പാടി 11 പേർ, പനമരം 10, മുട്ടിൽ, മൂപ്പൈനാട് 9 വീതം, എടവക, മാനന്തവാടി, പടിഞ്ഞാറത്തറ 8 വീതം, മീനങ്ങാടി 7 , നൂൽപ്പുഴ, വെള്ളമുണ്ട 5 വീതം, അമ്പലവയൽ 4, കോട്ടത്തറ, നെന്മേനി, പുൽപ്പള്ളി, വൈത്തിരി, തവിഞ്ഞാൽ 2 വീതം, പൂതാടി, ബത്തേരി, പൊഴുതന, കണിയാമ്പറ്റ 1 വീതം.
കർണാടകയിൽ നിന്ന് വന്ന കല്പറ്റ സ്വദേശി, മാനന്തവാടി സ്വദേശി, മധ്യപ്രദേശിൽ നിന്നു വന്ന മാനന്തവാടി സ്വദേശി, തമിഴ്‌നാട്ടിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, പശ്ചിമബംഗാളിൽ നിന്ന് വന്ന പൊഴുതന സ്വദേശി, ബംഗളൂരുവിൽ നിന്ന് വന്ന വൈത്തിരി സ്വദേശി, ദുബായിൽ നിന്ന് വന്ന വൈത്തിരി സ്വദേശി.
രോഗമുക്തി നേടിയവർ
ബത്തേരി സ്വദേശികളായ 8 പേർ, മീനങ്ങാടി, മേപ്പാടി 7 വീതം, എടവക, പടിഞ്ഞാറത്തറ 5 വീതം, കണിയാമ്പറ്റ, പനമരം, അമ്പലവയൽ, മാനന്തവാടി 4 വീതം, പൂതാടി, പൊഴുതന, മൂപ്പൈനാട്, തവിഞ്ഞാൽ 2 വീതം, നൂൽപ്പുഴ, വെള്ളമുണ്ട, പുൽപ്പള്ളി, തിരുനെല്ലി, തൊണ്ടർനാട് 1 വീതം. തൃശൂർ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 42 പേരും കൂടി രോഗമുക്തരായി.
നിരീക്ഷണത്തിൽ 737
ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 737 പേരാണ്. 545 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 9734 പേർ. ഇന്നലെ എത്തിയ 49 പേർ ഉൾപ്പെടെ 646 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്നലെ 1157 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,42,636 സാമ്പിളിൽ 1,42,218 പേരുടെ ഫലം ലഭിച്ചു. ഇതിൽ 1,34,243 നെഗറ്റീവും 7,975 പോസിറ്റീവുമാണ്.