പുൽപള്ളി: ജില്ലയിലെ മുഴുവൻ ജനങ്ങളെയും അവഹേളിക്കുന്ന പ്രസ്താവനയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹ്‌മാൻ നടത്തിയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ്‌ തോന്നക്കൽ പറഞ്ഞു. വംശീയ അധിക്ഷേപം നടത്തുക വഴി സത്യപ്രതിജ്ഞാലംഘനം നടത്തിയ എം.എൽ.എയ്ക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി പുല്പള്ളി യൂണിറ്റ് പ്രഖ്യാപനവും മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ പി.എച്ച്. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി. മുഹമ്മദ്‌ ഷഫീഖ്, സെക്രട്ടറി ബിൻഷാദ് പുനത്തിൽ, ബത്തേരി മണ്ഡലം കൺവീനർ ശൈഷാദ്, അസി. കൺവീനർമാരായ നാദിയ ഷാഹിദ്, അനസ് കോഴിശ്ശേരി, വെൽഫെയർ പാർട്ടി പുല്പള്ളി യൂണിറ്റ് പ്രസിഡന്റ്‌ റൈഹാനത്ത് എന്നിവർ സംസാരിച്ചു.

യുണിറ്റ് ഭാരവാഹികൾ: മുഹ്സിന (പ്രസിഡന്റ്‌), സുബിൻ കുമാർ (സെക്രട്ടറി), ഹന ഷെറിൻ (അസി. സെക്രട്ടറി).