കൽപ്പറ്റ: വയനാടൻ നേന്ത്രക്കായയ്ക്ക് തറവില കുറച്ച് നിശ്ചയിച്ച സർക്കാർ നടപടി കർഷകരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്ന് കാർഷിക പുരോഗമന സമിതി കല്പറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരേ ഉത്പന്നത്തിന് വിത്യസ്ത രീതിയിൽ തറവില നിശ്ചയിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. തറവിലയിലെ വിവേചനം സർക്കാർ പുന:പരിശോധിക്കണം.
വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉറപ്പാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അടിയന്തര നടപടി തേടി വയനാട്ടിലെ മുഴുവൻ കൃഷി ഭവനുകൾക്കു മുന്നിലും 11 നു വയനാട് സംരക്ഷണ സമിതി ധർണ സംഘടിപ്പിക്കും. കാർഷിക പുരോഗമന സമിതി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ് ജില്ലാ ജനറൽ കൺവീനർ ഗഫൂർ വെണ്ണിയോട്, ഇ.പി. ജേക്കബ്, സി.പി.അഷറഫ് സൈഫുവൈത്തിരി പി. കുഞ്ഞാലി ,ജോ ജോ വട്ടവയൽ, ഇ.സി.പുഷ്പവല്ലി ,എം.എം.ജോസഫ്, ജോസ് കൊച്ചുമലയിൽ, ലത്തീഫ് മാടായി, യൂസഫ് എം.വി. ഷിബു.ഒ.സി, നൗഫൽ മൂപ്പയിനാട് , കെ അലി കോട്ടത്തറ എന്നിവർ സംസാരിച്ചു.