വെള്ളമുണ്ട: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസെടുത്തു. കണ്ണൂർ മാങ്ങാട്ടുപറമ്പിലെ കെ.എ.പി. നാലാം ബറ്റാലിയനിലെ പൊലീസുകാരൻ കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശി നിപിൻ രാജിന്റെ പേരിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. ഒന്നരവർഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് വയനാട് സ്വദേശിയായ യുവതിയുടെ പരാതി. നിപിൻ രാജ് ഒളിവിലാണെന്നാണ് സൂചന.