aahasana

മീനങ്ങാടി: കേരള സർവകലാശാല നെഹ്റു സ്റ്റഡി സെന്ററും പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പും ചേർന്ന് അഖിലേന്ത്യാതലത്തിൽ സർവകലാശാലാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനി കെ.അഹ്‌സന ഒന്നാം സ്ഥാനം നേടി. 'നവഭാരത നിർമ്മാണത്തിൽ നെഹ്റുവിന്റെ പങ്ക് ' എന്നതായിരുന്നു മത്സര വിഷയം. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരായ ഡോ.ബാവ കെ. പാലുകുന്നിന്റെയും റജീന ബക്കറിന്റെയും മകളാണ്.