മാനന്തവാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി രണ്ട് പത്രപ്രവർത്തകർ. ദേശാഭിമാനി മാനന്തവാടി പ്രാദേശിക ലേഖകൻ വിപിൻ വേണുഗോപാൽ, മാനന്തവാടി പ്രസ് ക്ലബ് മുൻ പ്രസിഡന്റും വയനാട് വിഷൻ മാനന്തവാടി റിപ്പോർട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിൻ വേണുഗോപാൽ മാനന്തവാടി നഗരസഭയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി പതിനാറാം ഡിവിഷനായ പുതിയിടത്തും സുരേഷ് തലപ്പുഴ തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ് കൈതക്കൊല്ലി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്.വിപിൻ വേണുഗോപാൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലും സുരേഷ് തലപ്പുഴ അരിവാൾ നെൽകതിർ അടയാളത്തിലുമാണ് മത്സരിക്കുന്നത്. സുരേഷ് തലപ്പുഴ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇത്തവണ സി.പി.ഐ സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. വിപിൻ വേണുഗോപാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാനന്തവാടി ഗ്രാമപഞ്ചായത്തിലേക്ക് മുമ്പ് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. പിന്നീട് പാർട്ടി വിട്ട് സി.പി.എമ്മിലെത്തി.