
വാർഡ്-16, പടീത്തോട്
ബിജി അനിൽകുമാർ, (എൽ.ഡി.എഫ്)
മുൻ കൗൺസിലർ ബിജി അനിൽകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി അംഗമാണ്.
യമുനാ രാജേഷ്, (ബി.ജെ.പി)
മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്കൻ മേഖല വൈസ് പ്രസിഡന്റ് യമുനാ രാജേഷാണ് ബി.ജെ.പി സ്ഥാനാർത്ഥി.
സിന്ധുലാൽ, (യു.ഡി.എഫ്)
ആർ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം സിന്ധുലാൽ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
കെ.പത്മാകരൻ (എൽ.ഡി.എഫ്)-276
കെ.ബ്രഹ്മാനന്ദൻ (ബി.ജെ.പി)-184
പ്രശാന്ത് കുമാർ (യു.ഡി.എഫ്)-164
ഭൂരിപക്ഷം-92
വാർഡ്-17, പുന്നംമൂട് മാർക്കറ്റ്
ചിത്ര അശോക്, (എൽ.ഡി.എഫ്)
എ.ഡി.എസ് ചെയർപേഴ്സൺ ചിത്ര അശോകാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം ബ്രാഞ്ച് അംഗമാണ്.
പ്രീതാ രാജേഷ്, (ബി.ജെ.പി)
മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്കൻ മേഖല സെക്രട്ടറി പ്രീതാ രാജേഷാണ് ബി.ജെ.പി സ്ഥാനാർത്ഥി.
അഡ്വ.റീന തോമസ്, (യു.ഡി.എഫ്)
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിഅഡ്വ.റീന തോമസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗവുമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
കെ.ഹേമചന്ദ്രൻ (എൽ.ഡി.എഫ്)-340
അഡ്വ.കെ.വി അരുൺ (ബി.ജെ.പി)-182
എസ്.സുശീല (യു.ഡി.എഫ്)-118
ഭൂരിപക്ഷം-158
വാർഡ്-26, പനച്ചമൂട്
ആർ.രേഷ്മ, (ബി.ജി.പി)
മഹിളാ മോർച്ച ടൗൺ തെക്ക് ഏരിയ കമ്മറ്റി അംഗം ആർ.രേഷ്മയാണ് ബി.ജെ.പി സ്ഥാനാർത്ഥി.
സ്മിതാ ലക്ഷ്മി, (യു.ഡി.എഫ്)
യൂത്ത് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് സെക്രട്ടറി സ്മിതാ ലക്ഷ്മിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
ഗീതാ രവിന്ദ്രൻ, (എൽ.ഡി.എഫ്)
സി.പി.എം പനച്ചമൂട് ബ്രാഞ്ച് അംഗം ഗീതാ രവിന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ആർ.രാജേഷ് കുമാർ (ബി.ജെ.പി)-423
പി.രവീന്ദ്രനാഥകുമാർ (യു.ഡി.എഫ്)-241
ആർ.പ്രദീപ് കുമാർ (എൽ.ഡി.എഫ്)-201
ഭൂരിപക്ഷം-182
വാർഡ്-27, കണ്ടിയൂർ തെക്ക്്
ഉമയമ്മ വിജയകുമാർ, (ബി.ജി.പി)
സിറ്റിംഗ് കൗൺസിലർ ഉമയമ്മ വിജയകുമാറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി. മഹിളാ മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്.
കെ.എൽ മോഹൻലാൽ, (യു.ഡി.എഫ്)
മുൻ കൗൺസിലർ കെ.എൽ മോഹൻലാലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്
കെ.യോഹന്നാൻ, (എൽ.ഡി.എഫ്)
സി.പി.എം കണ്ടിയൂർ ബ്രാഞ്ച് അംഗം കെ.യോഹന്നാനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ഉമയമ്മ വിജയകുമാർ (ബി.ജെ.പി)-296
എബി യോഹന്നാൻ (എൽ.ഡി.എഫ്)-260
സുശീലാ മോഹനൻ (യു.ഡി.എഫ്)-123
ഭൂരിപക്ഷം-36
വാർഡ്-28, തട്ടാരമ്പലം
പുഷ്പാ സുരേഷ്, (എൽ.ഡി.എഫ്)
മുൻ കൗൺസിലറും സിറ്റിംഗ് കൗൺസിലർ സി.സുരേഷിന്റെ ഭാര്യയുമായ പുഷ്പാ സുരേഷാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മറ്റി അംഗമാണ്.
പ്രസന്നാ അയ്യപ്പൻ, (യു.ഡി.എഫ്)
മാവേലിക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് സെക്രട്ടറി പ്രസന്നാ അയ്യപ്പനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ്
ഉഷാ കുമാരി, (ബി.ജി.പി)
മഹിളാ മോർച്ച ടൗൺ തെക്ക് ഏരിയാ വൈസ് പ്രസിഡന്റ് ഉഷാ കുമാരിയാണ് ബി.ജെ.പി സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
സി.സുരേഷ് (എൽ.ഡി.എഫ്)-352
വർഗ്ഗാസ് പോത്തൻ (യു.ഡി.എഫ്)-147
അരുൺ (ബി.ജെ.പി)-97
ഭൂരിപക്ഷം-36