
വാർഡ്-23, കോട്ടയ്ക്കകം
എസ്.സുജാതാദേവി, (ബി.ജെ.പി)
നിലവിലെ കൗൺസിലർ എസ്.സുജാതാദേവിയാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി. മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്ക് മേഖലാ പ്രസിഡന്റാണ്. ബി.ജെ.പി നേതാവ് സുരേഷ് പൂവത്തുമഠം ഇവിടെ റിബലായി മത്സരിക്കുന്നു.
വേണുഗോപാലൻ നായർ, (യു.ഡി.എഫ്)
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ വേണുഗോപാലൻ നായരാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
അഡ്വ.എസ്.ഉമ, (എൽ.ഡി.എഫ്)
അഡ്വ.എസ്.ഉമയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
എസ്.സുജാതാദേവി (ബി.ജെ.പി)-242
അംബികാദേവി (യു.ഡി.എഫ്)-198
സുജാത അന്തർജനം (എൽ.ഡി.എഫ്)-34
വാർഡ്-24, മുൻസിപ്പൽ ഓഫീസ്
ലളിതാ രവീന്ദ്രനാഥ്, (യു.ഡി.എഫ്)
നഗരസഭ മുൻ ചെർപേഴ്സൺ ലളിതാ രവീന്ദ്രനാഥാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്.
ദീപാ സൂരജ്, (ബി.ജെ.പി)
കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച വാർഡിൽ മഹിള മോർച്ച മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മറ്റി അംഗംദീപാ സൂരജാണ് ബി.ജെ.പി സ്ഥാനാർത്ഥി.
ജമാ ജോൺ, (എൽ.ഡി.എഫ്)
പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ട്രഷററാണ് ജമാ ജോൺ. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
എസ്.രാജേഷ് (ബി.ജെ.പി)-174
അജിത്ത് കണ്ടിയൂർ (യു.ഡി.എഫ്)-163
ശശികുമാർ (സ്വതന്ത്രൻ)-95
പ്രസന്നകുമാർ (എൽ.ഡി.എഫ്)-63
വാർഡ്-25, കൊച്ചിക്കൽ
ലതാ മുരുകൻ, (യു.ഡി.എഫ്)
മഹിളാ കോൺഗ്രസ് മാവേലിക്കര മണ്ഡലം സെക്രട്ടറി ലതാ മുരുകനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
എസ്.സൗമ്യ, (ബി.ജെ.പി)
കഴിഞ്ഞ തവണ 8 വോട്ടുകൾക്ക് മാത്രം വാർഡ് നഷ്ടപ്പെട്ട ഇവിടെ ബി.ജെ.പി യുവമോർച്ച മാവേലിക്കര ടൗൺ വടക്ക് ഏരിയാ സെക്രട്ടറി എസ്.സൗമ്യയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
ഗിരിജ വിശ്വനാഥൻ, (എൽ.ഡി.എഫ്)
ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ടൗൺ കമ്മിറ്റി അംഗം ഗിരിജ വിശ്വനാഥനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
എം.രമേഷ് കുമാർ (യു.ഡി.എഫ്)-285
പ്രമോദ് കുമാർ (ബി.ജെ.പി)-277
സുജിത് കുമാർ (എൽ.ഡി.എഫ്)-152
കെ.മധു (സ്വതന്ത്രൻ)-31