ആലപ്പുഴ: ജില്ലയുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജെറോമിക് ജോർജ് വിവിധ കേന്ദ്രങ്ങളിൽ എത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. ചേർത്തല, ഹരിപ്പാട്, കായംകുളം എന്നിവടങ്ങളിലെത്തിയ അദ്ദേഹം പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളടക്കം നേരിൽ കണ്ട് വിലയിരുത്തുകയും കായംകുളം ടൗൺ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.