ആലപ്പുഴ: മുതിർന്ന പൗരന്മാർക്ക് സാന്ത്വനമേകാനായി ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ.ഡോ.ബി.പത്മകുമാറിന്റെ നേതൃത്വത്തിൽ ഹെൽത്തി മോർണിംഗ് എന്ന ആരോഗ്യ ബോധന പരിപാടി ആരംഭിച്ചു.എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 10 വരെ സൂം മീറ്റിംഗിലൂടെയാണ് പരിപാടി നടത്തുന്നത് .അര മണിക്കൂർ ഡോക്ടറുടെ പ്രഭാഷണത്തിന് ശേഷം, 60 കഴിഞ്ഞവർക്ക് പരിപാടിയുടെ ഭാഗമാകാം .സൂം ഐഡി 480 389 3787, പാസ് കോഡ്-HEALTH എന്നിങ്ങനെയാണ്.