വള്ളികുന്നം: വള്ളികുന്നം പുത്തൻ ചന്തയിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് യോഗം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ് എം എൽ എ, വി. കെ.അജിത്ത്, വി.കെ.അനിൽ, ജെ.രവീന്ദ്രനാഥ്, ബിജി പ്രസാദ്, കെ.ജയമോഹൻ കെ.രാജു, നികേഷ് തമ്പി എന്നിവർ സംസാരിച്ചു.